ADVERTISEMENT

ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോഴും സന്തോഷവും സുഖവും അനുഭവിക്കുമ്പോഴും മനുഷ്യ ശരീരത്തിൽ ഡോപാമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ പ്രവാഹമാണ് സംഭവിക്കുന്നത്. എന്നാൽ ഇത് അമിത അളവിൽ പ്രവഹിച്ചാൽ നമ്മളും ഒരുപക്ഷേ ഒരു സൈക്കോ കൊലപാതകിയായി മാറാം! കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തെ നടുക്കിയ ഒട്ടേറെ കൊലപാതകങ്ങളാണ് അരങ്ങേറിയത്. പ്രണയം നിരസിച്ചതിന്റെ പേരിലും പ്രണയിച്ചയാളെ ഒഴിവാക്കാനായും, യുവതലമുറ കത്തിയും വിഷവുമടക്കം ക്രൂര വഴികൾ തേടി. അന്ധവിശ്വാസങ്ങളിൽ പെട്ട് മനുഷ്യമാംസം പച്ചയ്ക്കു വെട്ടിനുറുക്കിയ സംഭവവും കേരളം ഞെട്ടലോടെ കണ്ടു. കേരളത്തിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഇന്നേവരെ കേൾക്കാത്ത തരം ക്രൂരതകളുടെ കഥകൾ വരുന്നു. ആ ക്രൂരതയുടെ ശൃംഖലയിലെ ഏറ്റവും അവസാനത്തെ സംഭവമാണ് ഡൽഹിയിൽ കാമുകിയെ ഇല്ലാതാക്കാൻ അവരുടെ മൃതദേഹം വെട്ടിനുറുക്കി ഫ്രിജിൽ സൂക്ഷിച്ച് വിവിധ ഭാഗങ്ങളിലായി വലിച്ചെറിഞ്ഞത്. ആറു മാസമാണ് ആ കൊലപാതകം ആരുമറിയാതെ പ്രതി ഒളിപ്പിച്ചത്. പൊലീസ് കണ്ടെത്തും വരെ പ്രതി സാധാരണ ആൾക്കാരെപ്പോലെ, പ്രത്യേകിച്ച് യാതൊന്നു സംഭവിക്കാത്തതു പോലെ ജീവിതം തുടരുകയും ചെയ്തു. ഇതെല്ലാം എങ്ങനെയാണു മനുഷ്യനു സാധിക്കുന്നത്? ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യമനസ്സുകളിൽ ഒളിഞ്ഞിരിക്കുന്ന ‘സൈക്കോ’ ആണോ പുറത്തു വരുന്നത്? അത്തരം സാഹചര്യങ്ങളിൽ നമ്മുടെ തലച്ചോറിലും ശരീരത്തിലും എന്തുതരം മാറ്റങ്ങളാണു സംഭവിക്കുന്നത്? ഒരാൾ തെറ്റായ പ്രവൃത്തിചെയ്യുമ്പോൾ ശരീരത്തിൽ ഏതുതരം ഹോർമോണാണ് സൃഷ്ടിക്കപ്പെടുന്നത്? ഒരു സംഭവത്തിൽ, അതു കൊലപാതകവും ലൈംഗിക പീഡനവും ആണെങ്കിൽപ്പോലും, ആനന്ദം കണ്ടെത്തിക്കഴിഞ്ഞാൽ വീണ്ടും അതിലേക്കു തന്നെ എങ്ങനെയാണ് നമ്മൾ ആകർഷിക്കപ്പെടുന്നത്, അടിമപ്പെടുന്നത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com