കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മഴവില്‍ പാലം തീര്‍ക്കാന്‍ ശ്രമിക്കും: സി.വി.ആനന്ദബോസ്

cv-ananda-bose-1248-01
ഡോ.സി.വി.ആനന്ദബോസ്
SHARE

ന്യൂഡൽഹി∙ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മഴവില്‍ പാലം തീര്‍ക്കാന്‍ ശ്രമിക്കുമെന്ന് ബംഗാൾ ഗവർണറായി നിയമിതനായ ഡോ.സി.വി.ആനന്ദബോസ്. ഭരണഘടന അനുശാസിക്കുംവിധം ഗവര്‍ണറുടെ ചുമതല നിറവേറ്റും. കേരളത്തിലേത് അടക്കം ഗവര്‍ണര്‍ – സര്‍ക്കാര്‍ തർക്കം ഏറ്റുമുട്ടലായി കാണുന്നില്ല. ഏറ്റുമുട്ടലല്ല, ആരോഗ്യകരമായ സംവാദങ്ങളും അഭിപ്രായസംഘട്ടനവും ഉണ്ടാകണമെന്നും സി.വി. ആനന്ദബോസ് പറഞ്ഞു.

ഈ ദൗത്യ ഏൽപിക്കാൻ തന്നിൽ വിശ്വാസം അർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേരളത്തിലെ ജനങ്ങളോടും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. ‘ഈ ദൗത്യം ഒരു ഭാരിച്ച ഉത്തരവാദിത്തം തന്നെയാണ്. ഒരു ഗവർണറുടെ ചുമതല എന്താണെന്നു ഭരണഘടന അനുശാസിക്കുന്നുണ്ട്. ഒരു ജനാധിപത്യ സമ്പ്രദായത്തിൽ ആ ഭരണഘടനയ്ക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ടു പ്രവർത്തിക്കാൻ ശ്രമിക്കും. ബംഗാളിലെ ജനങ്ങൾ പ്രയോജനകരമായ കാര്യങ്ങൾ ഏറ്റെടുത്ത് നടത്താൻ ശ്രമിക്കും.’’– അദ്ദേഹം പറഞ്ഞു.

മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമാണ് കോട്ടയം സ്വദേശിയായ ആനന്ദബോസ്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് ആനന്ദബോസിനെ ബംഗാൾ ഗവർണറായി രാഷ്ട്രപതി നിയമിച്ചത്.

English Summary: Reaction of CV Ananda Bose, Who Was Appointed as The Governor of Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS