ADVERTISEMENT

ന്യൂഡൽഹി∙ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികളോടു ബോണ്ട് ആവശ്യപ്പെടുന്നതു ഞെട്ടിപ്പിക്കുന്ന നടപടിയാണെന്നു സുപ്രീംകോടതി. വിദ്യാര്‍ഥികളോടു ബോണ്ട് ആവശ്യപ്പെടാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സര്‍ക്കാരിനു മാത്രമേ വിദ്യാര്‍ഥികളോടു ബോണ്ട് വാങ്ങാൻ അനുമതിയുള്ളൂ. അതും സര്‍വീസിലുള്ള വിദ്യാര്‍ഥികളോടു മാത്രമേ പാടുള്ളൂവെന്നും കോടതി പറഞ്ഞു. സർവീസിൽ ഉള്ളവർ പഠനം നടത്തുമ്പോൾ സർക്കാരിന് ബോണ്ട് വാങ്ങാം. മറ്റാർക്കും അതിന് അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പിജി മെഡിക്കല്‍ വിദ്യാര്‍ഥി നല്‍കിയ ബോണ്ട് പലിശസഹിതം തിരിച്ചുനല്‍കാനുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ മെഡിക്കല്‍ കോളജ് നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശങ്ങള്‍. മെഡിക്കൽ പഠനം പൂർത്തിയായതിനുശേഷം ഒരു വര്‍ഷം തങ്ങളുടെ കോളജിൽ പഠിക്കുകയോ അല്ലെങ്കിൽ അഞ്ചു ലക്ഷം രൂപ നൽകുകയോ ചെയ്യണമെന്നായിരുന്നു സ്വകാര്യ മെഡിക്കൽ കോളജിന്റെ നിലപാട്. എന്നാൽ ഹര്‍ജി കോടതി തള്ളി.

പഠനം പൂർത്തിയാക്കി മൂന്നു വർഷത്തിനുശേഷമാണ് ബോണ്ടിനെതിരെ വിദ്യാർഥി കോടതിയെ സമീപിച്ചത്. പണം തിരികെ നൽകാൻ വൈകിയാൽ 8% പലിശ കൂടി ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബോണ്ടിനെതിരെയായിരുന്നു ഹർജി.

English Summary: Supreme Court said that medical colleges should not buy bonds from students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com