ADVERTISEMENT

തൃശൂർ∙ കേച്ചേരിയിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസിൽനിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. വൈകിട്ട് 5.15ന് കേച്ചേരി സെന്ററിലായിരുന്നു സംഭവം. തൃശൂർ- കുന്നംകുളം റൂട്ടിലോടുന്ന ‘ജയ്ഗുരു’ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻ ഭാഗത്തു നിന്നാണ് ആദ്യം പുക ഉയർന്നത്. ഇതോടെ ബസിലെ ലൈറ്റുകൾ ഓഫാകുകയായിരുന്നു. ഉടനെ ബസ് ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. ബസിലെ ബാറ്ററിയുടെ ഭാഗത്തെ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

കുന്നംകുളത്തുനിന്ന് യാത്രക്കാരുമായി സ്വകാര്യ ബസ് തൃശൂരിലേക്കു പോകുമ്പോഴായിരുന്നു അപകടം. യാത്രക്കാരെ ഒഴിപ്പിച്ച ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടിടുന്നതിനായി ഓടിച്ചെങ്കിലും ബാറിനു സമീപത്തുവച്ച് ബസിൽനിന്ന് കൂടുതൽ പുക ഉയരാൻ തുടങ്ങിയതോടെ ബസ് റോഡരികിൽ നിർത്തിയിട്ടു. അപ്പോഴേക്കും ബസിന്റെ ബാറ്ററിയുടെ ഭാഗത്തുനിന്നും പുകയും തീയും ഉയർന്നതോടെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് വെളളമൊഴിച്ച് തീയും പുകയും അണയ്ക്കുകയായിരുന്നു. തുടർന്ന് കുന്നംകുളത്തു നിന്നെത്തിയ അഗ്നിശമന സേന എത്തി തീ പൂർണമായും അണച്ചു

English Summary: Running bus catches fire at Kecheri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com