ADVERTISEMENT

വാഷിങ്ടൻ∙ സമൂഹമാധ്യമമായ ട്വിറ്റർ കൈപിടിയിലാക്കിയതിനു പിന്നാലെ കൂട്ടപ്പിരിച്ചുവിടല്‍ നടപ്പാക്കി മസ്ക് മുന്നോട്ടുപോകുമ്പോൾ ആകെ ജീവനക്കാരുടെ എണ്ണം വൻതോതിൽ കുറഞ്ഞുവെന്ന് റിപ്പോർട്ടുകൾ. മസ്ക് കമ്പനി വാങ്ങിയപ്പോൾ ആകെ 7,500 ജീവനക്കാർ ഉണ്ടായിരുന്നു. 

 

ഇതിൽ 25% മുതൽ 50% വരെ പേർക്കു ജോലി നഷ്ടമാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. കമ്പനിയുടെ ആഭ്യന്തര വിവരം അനുസരിച്ച് നിലവിൽ 2,750 പേരാണ് ജീവനക്കാരായി ഉള്ളതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

 

അതേസമയം, ട്വിറ്ററിന്റെ സെയിൽസ് വിഭാഗത്തിൽനിന്ന് ഞായറാഴ്ച മുതൽ പലരെയും പിരിച്ചുവിട്ടു തുടങ്ങിയിരുന്നു. ഇതുൾപ്പെടെ പലരുടെ കൊഴിഞ്ഞുപോക്ക് മുകളിൽപ്പറഞ്ഞിരിക്കുന്ന കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ശനിയാഴ്ചത്തെ സെയിൽസ് വിഭാഗത്തിന്റെ യോഗത്തിലും മസ്ക് പിരിച്ചുവിടലിനെക്കുറിച്ചു സൂചന നൽകിയിരുന്നില്ല. 

 

English Summary: Before Elon Musk, Twitter Had More Than 7,500 Workers. It Is Down To...?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com