ADVERTISEMENT

കംബാലി (ഗുജറാത്ത്) ∙ കർഷകരെയും ഗ്രാമങ്ങളെയും അവഗണിക്കുന്ന ബിജെപിക്ക് ജനം തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്നു ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ടെലിവിഷൻ അവതാരകൻ ഇസുദാൻ ഗധ്‌വി. ഗ്രാമീണ മണ്ഡലമായ കംബാലിയയിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. 

ടിവി സ്റ്റുഡിയോയിൽനിന്ന് നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുകയാണ് പ്രമുഖ ഗുജറാത്തി അവതാരകൻ ഇസുദാൻ ഗധ്‌വി. കർഷക പ്രശ്നങ്ങളും മറ്റ് ജനകീയ വിഷയങ്ങളുമുയർത്തി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ഗധ്‌വിയുടെ മഹാമന്ഥൻ പരിപാടി പ്രേക്ഷകർക്കിടയിൽ ഏറെ ജനകീയമാണ്. ഈ ജനപ്രീതി വോട്ടാക്കി മാറ്റാനാണ് അരവിന്ദ് കേജ്‌രിവാൾ ഇദ്ദേഹത്തെ കളത്തിലിറക്കിയത്.

കർഷകരുടെ നിർബന്ധം മൂലമാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് ഇസുദാൻ ഗധ്‌വി മനോരമ ന്യൂസിനോടു പറഞ്ഞു. കേജ്‌രിവാളിന്റെ നിസ്വാർഥ രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് ആം ആദ്മി പാർട്ടിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗധ്‌വിയുടെ സ്ഥാനാർഥിത്വത്തിലൂടെ ഒബിസി വോട്ട് ബാങ്കും എഎപി ലക്ഷ്യമിടുന്നു. കർഷകപുത്രനെന്ന പ്രതിച്ഛായ ഊട്ടിയുറപ്പിച്ച് ട്രാക്ടറോടിച്ചും കാൽനടയായും ഗ്രാമീണ ജനതയുടെ മനംകവരാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥി.

English Summary: AAP's CM candidate Isudan Gadhvi against BJP in Gujarat Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com