ഗുജറാത്തിൽ മോദിയുടെ റാലിക്കുനേരെ പറന്നടുത്ത ഡ്രോൺ വെടിവച്ചിട്ടു; സുരക്ഷാ വീഴ്ച?

PM Narendra Modi (Photo - PIB) | Captured Drone (Photo - Twitter/@AatmTripathi)
1. പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo - PIB) 2. വെടിവച്ചുവീഴ്ത്തിയ ഡ്രോൺ (Photo - Twitter/@AatmTripathi)
SHARE

ന്യൂഡൽഹി∙ ഗുജറാത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ബവ്‌ലയിൽ മോദി പങ്കെടുത്ത റാലിയുടെ നേർക്കു പറന്നെത്തിയ ഒരു ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതിനെത്തുടർന്നാണ് ഈ വിവരം പുറത്തുവന്നത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

ഡിസംബർ ഒന്നിനും അഞ്ചിനുമായി നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തിൽ പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി മോദി. അതേസമയം, ഡ്രോണിൽ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചെങ്കിലും നിരോധിത മേഖലയിൽ എന്തിന് അതു പറന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട്.

വ്യാഴാഴ്ച ഗുജറാത്തിൽ നാലു റാലികളിലാണ് മോദി പങ്കെടുത്തത്. പാലൻപുർ, മൊഡാസ, ദാഹെഗാം, ബൽവ എന്നീ മേഖലകളിലായിരുന്നു പര്യടനം.

English Summary: Drone Buzz: Was PM Modi's Security Breached in Gujarat?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗോപാംഗനേ...

MORE VIDEOS