ADVERTISEMENT

പെരുമ്പാവൂർ ∙ പീഡനക്കേസിൽ ഉൾപ്പെട്ടതോടെ ആറു മാസത്തേക്ക് കെപിസിസി സസ്പെൻഡ് ചെയ്ത പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ പാർട്ടി പരിപാടിയിൽ ഉൾപ്പെടുത്തി കോൺഗ്രസ്. പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന, കേന്ദ്ര–സംസ്ഥാന സർക്കാരുകൾ‌ക്കെതിരായ തെരുവു വിചാരണ യാത്രയിലാണ് എൽദോസ് കുന്നപ്പിള്ളിയെയും ഉൾപ്പെടുത്തിയത്. മേഖലയിൽ വ്യാപകമായി പതിച്ചിരിക്കുന്ന പരിപാടിയുടെ പോസ്റ്ററുകളിൽ എൽദോസ് കുന്നപ്പിള്ളിയുടെ ചിത്രവുമുണ്ട്

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വർഗീസ് നയിക്കുന്ന തെരുവു വിചാരണ യാത്ര നവംബർ 30, ഡിസംബർ ഒന്ന് തീയതികളിലാണ് നടക്കുന്നത്.

പീഡനക്കേസിൽ ഉൾപ്പെട്ട എംഎൽഎയെ പാർട്ടി പദവികളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും ആറു മാസത്തേക്കാണ് വിലക്കിയത്. സസ്പെൻഷൻ കാലയളവ് നിരീക്ഷണ കാലയളവായിക്കൂടി പരിഗണിക്കുമെന്ന് സസ്പെൻഷൻ തീരുമാനം പുറത്തുവിട്ടപ്പോൾ കെപിസിസി വ്യക്തമാക്കിയിരുന്നു.

അതേസമയം, പാർട്ടിയുടെ പ്രാദേശിക പരിപാടികളിൽ സ്ഥലം എംഎൽഎമാരേക്കൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തെരുവു വിചാരണ യാത്രയിൽ എൽദോസ് കുന്നപ്പിള്ളിയുടെ ചിത്രം ഉൾപ്പെടുത്തിയതെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി.

English Summary: Eldhose Kunnappilly MLA In Congress Poster Amidst Six Month Suspension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com