‘അലമാരയിലെ സ്വർണം നഷ്ടപ്പെട്ടു; എല്ലാ മുറികളിലും രക്തം’: ചിന്നമ്മയുടെ മരണത്തിൽ സഹോദരൻ
Mail This Article
തൊടുപുഴ∙ ഇടുക്കി നാരകക്കാനത്ത് പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ദുരൂഹത. മരണം കൊലപാതകമെന്നാണു നിഗമനം. ചിന്നമ്മയുടെ സ്വര്‍ണം നഷ്ടപ്പെട്ടതായി സഹോദരന്‍ റെജി പറഞ്ഞു. ‘‘ആറു പവന്‍ സ്വര്‍ണം ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്നു. അലമാര തുറന്ന നിലയിലായിരുന്നു. എല്ലാ മുറികളിലും രക്തം കണ്ടു’’– സഹോദരന്‍ പറഞ്ഞു. തുടക്കം മുതല്‍ തന്നെ പൊലീസും വീട്ടുകാരും സംഭവത്തില്‍ ദുരൂഹത സംശയിച്ചിരുന്നു.
കുമ്പിടിയമ്മാക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മയെ (66) ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, കൊലപാതക ശേഷം ഗ്യാസ് തുറന്നുവിട്ടു മൃതദേഹം കത്തിച്ചുവെന്നാണു സംശയം. അതേസമയം, പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.
English Summary: Idukki Chinnamma Death Case updates