പെരുമ്പാവൂരിൽ വീട്ടിൽ കയറി മോഷണം; മോഷ്ടാവും വിൽപനക്കാരും പിടിയിൽ

satheesh-molla-sahimul
മോഷണക്കേസിൽ അറസ്റ്റിലായവർ.
SHARE

കൊച്ചി∙ പെരുമ്പാവൂരിൽ വീട്ടിൽ നിന്നും ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. മോഷണം നടത്തിയ തിരുവനന്തപുരം ചെങ്കൽ വഞ്ചിക്കുഴി സ്വദേശി സതീഷ് (27), മോഷണമുതൽ വിൽപനക്കാരായ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ബരിനൂർ ഇസ്‌ലാം മൊല്ല (26), സമിഹുൽ ഷെയ്ഖ് (39) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. 

നവംബർ12ന് പുലർച്ചയാണ് കേസിനാസ്പദമായ സംഭവം.. ഇഎംഎസ് ഹാളിനു സമീപമുള്ള വീട്ടിലാണ് സതീഷ് മോഷണം നടത്തിയത്. മൊബൈൽ ഫോൺ മൊല്ല ആലുവയിൽ വിറ്റു. ലാപ്ടോപ് സഹിമുൽ പെരുമ്പാവൂർ ഗാന്ധിബസാറിലെ തന്റെ കടയിൽ വിൽപനയ്ക്ക് വച്ചിരിക്കുകയായിരുന്നു

സതീഷിനെതിരെ ബാലരാമപുരം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇയാൾ ജനുവരിയിലാണ് കാക്കനാട് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. എഎസ്പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, ഗ്രീഷ്മ ചന്ദ്രൻ, എഎസ്ഐ എം.കെ.അബ്ദുൾ സത്താർ, എസ്‌സിപിഒ പി.എ.അബ്ദുൾ മനാഫ് സിപിഒ മാരായ എം.ബി.സുബൈർ, ടി.പി.ശകുന്തള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

English Summary: Three arrested in theft case, Perumbavoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS