ADVERTISEMENT

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ബിജെപിയുടെ പല നേതാക്കളും ആക്രമിക്കുന്നത്, ‘ആദ്യം കോൺഗ്രസ് ജോഡോ’ യാത്രയാണ് വേണ്ടത് എന്ന പരിഹാസത്തോടെയാണ്. സെപ്റ്റംബർ ഏഴിനു തുടങ്ങിയ യാത്ര രണ്ടായിരത്തി അഞ്ഞൂറിലേറെ കിലോമീറ്റർ പിന്നിട്ട് ഡിസംബർ മൂന്നിന്, ആദ്യമായി പാർട്ടി ഭരിക്കുന്ന ഒരു സംസ്ഥാനത്തു കാലുകുത്തുമ്പോൾ രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നതും ഈ പ്രതിസന്ധിയാണോ? രാജസ്ഥാനിലെ കഴിഞ്ഞ രണ്ടാഴ്ചയായുള്ള സംഭവ വികാസങ്ങൾ വിരൽ ചൂണ്ടുന്നത് പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് യാത്ര അദ്ദേഹത്തിന് ഒട്ടും ആയാസരഹിതമാകില്ല എന്നുതന്നെയാണ്. 18 ദിവസമാണ് ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് ഉണ്ടാകുക. ഝാലാവാഡ് ജില്ലയിൽ പ്രവേശിച്ച് കോട്ട, ബൂംദി, സവായ് മാധോപൂർ, ദൗസ, അൽവർ എന്നീ ജില്ലകളിലൂടെ അത് കടന്നു പോകും. യാത്ര എത്തുന്ന ദിവസങ്ങൾ അടുത്തതോടെ പുതിയ പുതിയ പ്രശ്നങ്ങളാണ് കോൺഗ്രസിനു മുന്നിലേക്കു വന്നുകൊണ്ടിരിക്കുന്നത്. ഇനിയും തീരാത്ത പാർട്ടിയിലെ തമ്മിലടി തുടങ്ങി സംവരണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങൾ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ വരെ ഇതിലുൾപ്പെടും. ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതു തടയും എന്നതടക്കമുള്ള ഭീഷണികളും നിലനിൽക്കുന്നു. ഏറ്റവും നീണ്ടതും ഇനിയും പരിഹാരമാകാത്തതുമായ അധികാര കൈമാറ്റ വിഷയം തന്നെയാണ് പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനം. അശോക് ഗെലോട്ടിനെ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനാക്കി, സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയുമാക്കി വളരെ എളുപ്പത്തിൽ പ്രശ്നം പരിഹരിക്കാനുള്ള ഹൈക്കമാൻഡ് ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വിഷയം വീണ്ടും തുടങ്ങിയിടത്തു തന്നെ എത്തി നിൽക്കുകയാണ്. അതിനിടെയാണ് പ്രശ്നം ഗുരുതരമാക്കി ഇരു വിഭാഗവും പരസ്യമായ ഏറ്റുമുട്ടലിലേക്കു കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. നേതൃത്വ പ്രശ്നത്തിൽ ഇനിയെങ്കിലും ഒരു തീർപ്പുണ്ടാക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടു സച്ചിൻ പൈലറ്റാണ് ആദ്യ വെടി പൊട്ടിച്ചത്. സച്ചിൻ പൈലറ്റ് പാർട്ടിയെ വഞ്ചിച്ചവനാണെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇതിനെതിരെ പരസ്യമായി രംഗത്തുവന്നതോടെ ഭാരത് ജോഡോ യാത്ര എത്തും മുൻപേതന്നെ രാജസ്ഥാനിൽ എന്തെങ്കിലുമൊക്കെ സംഭവിക്കുമോ എന്ന ആശങ്കയിലേക്കു കോൺഗ്രസ് രാഷ്ട്രീയം മാറിയിരിക്കുന്നു. ആശങ്കപ്പെട്ടതു പോലെ സംഭവിക്കുമോ? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com