ADVERTISEMENT

ന്യൂഡൽഹി∙ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗവിവാഹം റജിസ്റ്റർ ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ പങ്കാളികൾ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര സർക്കാരിനും അറ്റോർണി ജനറലിനും നോട്ടിസ് അയച്ചത്.

വിവാഹം റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് ഉചിതമായ നിർദേശം നൽകണമെന്നമാണ് ഇവർ ഹർജിയിൽ ആവശ്യപ്പെടുന്നത്. സ്പെഷൽ മാര്യേജ് ആക്ടിൽ എൽജിബിടിക്യു വിഭാഗത്തിൽപ്പെടുന്നവർക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള നിയമത്തിലെ അഭാവവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് സുപ്രീം കോടതി നൽകുന്ന പരിരക്ഷ സ്വവർഗ വിവാഹത്തിനും നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. അത് പൗരന്റെ മൗലികാവകാശമായാണ് കണക്കാക്കുന്നത്. അതിനാൽ സ്വവർഗ വിവാഹവും നിയമവിധേയമാക്കണമെന്നാണ് ഹർജികളിലെ ആവശ്യം. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒൻപത് ഹർജികൾ ഡൽഹി, കേരള ഹൈക്കോടതികളിൽ ഉൾപ്പെടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുണ്ട്.

English Summary: Gay Couple Goes To Supreme Court, Seeks Recognition Of Same-Sex Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com