ADVERTISEMENT

ഗാന്ധിനഗർ ∙ രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ആന്റി റാഡിക്കലിസം സെല്ലും ഏകീകൃത സിവിൽകോഡിന്റെ സമ്പൂർണ നടപ്പാക്കലും പ്രഖ്യാപിച്ച് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക. 

 

‘തീവ്രവാദ സംഘടനകളുടെയും ദേശവിരുദ്ധ ശക്തികളുടെ സ്ലീപ്പർ സെല്ലുകളെയും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെയും തിരിച്ചറിഞ്ഞു നശിപ്പിക്കുകയാണ് ആന്റി റാഡിക്കലൈസേഷൻ സെല്ലുകളുടെ ലക്ഷ്യം’- പ്രകടനപത്രിക പുറത്തിറക്കി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു. 

 

പ്രതിഷേധങ്ങള്‍, കലാപങ്ങള്‍, സംഘര്‍ഷങ്ങള്‍ തുടങ്ങിയവയില്‍ പൊതുസ്വത്തിനും സ്വകാര്യസ്വത്തിനും നാശം വരുത്തുന്നവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഗുജറാത്ത് പൊതു–സ്വകാര്യ സ്വത്ത് നശീകരണ നഷ്ടപരിഹാര നിയമം നടപ്പാക്കും. അത്തരം ദേശവിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കും. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ജെ.പി.നഡ്ഡയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

 

ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്. 182 അംഗ നിയമസഭയിലെ ഏല്ലാ സീറ്റുകളിലും ബിജെപി മല്‍സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 179 സീറ്റിലും സഖ്യകക്ഷിയായ എന്‍സിപി മൂന്ന് സീറ്റിലും മല്‍സരിക്കുന്നു. ആം ആദ്മി പാര്‍ട്ടിയാണ് മൂന്നാമത്തെ പ്രധാന കക്ഷി. 

 

Content Highlight: BJP Election Manifesto Promises Anti-Radicalism Cell and Uniform Civil Code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com