നാഷനൽ ജനതാദൾ ആർജെഡിയിൽ ലയിക്കും; ലയനം ഡിസംബർ 15ന്

Lalu Prasad Yadav Photo: @laluprasadrjd/ Twitter
ലാലു പ്രസാദ് യാദവ്. Photo: @laluprasadrjd/ Twitter
SHARE

പട്ന∙ കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദൾ ഡിസംബർ 15നു ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കും. ലയന നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോയുടെ നേതൃത്വത്തിൽ ആർജെഡി പ്രതിനിധികളും ജോൺ ജോണിന്റെ നേതൃത്വത്തിൽ നാഷനൽ ജനതാദൾ പ്രതിനിധികളും ശനിയാഴ്ച കൊച്ചിയിൽ യോഗം ചേരും.

കേരളത്തിൽ ലോക്താന്ത്രിക് ജനതാദൾ, യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കു പോയപ്പോൾ വിയോജിച്ചു സംസ്ഥാന സെക്രട്ടറി ജോൺ ജോണിന്റെ നേതൃത്വത്തിൽ യുഡിഎഫിൽ തുടർന്ന വിഭാഗമാണ് നാഷനൽ ജനതാദൾ രൂപീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ ഏഴിനു ജോൺ ജോണും അനു ചാക്കോയും ഡൽഹിയിൽ ലാലു യാദവുമായി കൂടിക്കാഴ്ച നടത്തി ലയനത്തിനു അനുമതി നേടിയിരുന്നു.

തിരുവനന്തപുരത്ത് ഡിസംബർ 15നു സംഘടിപ്പിക്കുന്ന ലയന സമ്മേളനത്തിൽ ആർജെഡി ദേശീയ നേതാക്കൾ സംബന്ധിക്കും. പാർട്ടി അംഗത്വ വിതരണ നടപടികൾ പൂർത്തിയായ ശേഷം 2023 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പങ്കെടുക്കും.

English Summary: National Janatadal to merge with RJD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS