ADVERTISEMENT

പനജി∙ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ ‘ഗോവ ഗ്രാമ സമ്പൂർണ യാത്ര’യ്ക്ക് സമാപനം. ഒന്നര വർഷം നീണ്ട ഗോവൻ ഗ്രാമങ്ങളിലൂടെയുള്ള യാത്ര, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ മണ്ഡലത്തിലാണ് സമാപിച്ചത്. രാജ്ഭവനിൽ നടന്ന ഔദ്യോഗിക സമാപന സമ്മേളനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു മുഖ്യാതിഥി.

15 മാസം കൊണ്ട് ഗോവയിലെ 421 ഗ്രാമങ്ങള്‍ സന്ദർശിച്ച പി.എസ്.ശ്രീധരൻപിള്ള, ആയിരത്തിലധികം ഡയാലിസ്, കാൻസർ രോഗികൾക്കായി 2.75 കോടി രൂപ സമാഹരിച്ചു. പര്യടനത്തിനിടെ 91 എൻജിഒ സംഘടനകൾക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തി. സംസ്ഥാനത്തെ കർഷകരുൾപ്പെടെയുള്ള വിവിധ തൊഴിൽ മേഖലയിലുള്ളവരുമായും കൂടിക്കാഴ്ച നടത്തി. ശ്രീധരൻപിള്ളയുടെ പര്യടനത്തെ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു.

English Summary: PS Sreedharan Pillai's Goa Grama Sampoorna Yatra 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com