ADVERTISEMENT

കൊച്ചി∙ പൊതുവിപണിയില്‍ വറ്റല്‍മുളകിന് വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയില്‍ മിക്കയിടത്തും മുളക് കിട്ടാനില്ല. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക് പെട്ടെന്ന് തീര്‍ന്നെന്നാണ് മറുപടി. പൊതുവിപണിയേക്കാള്‍ മൂന്നിലൊന്ന് വില മാത്രമാണ് മുളകിന് സപ്ലൈകോയിൽ ഉള്ളത്.

കഴിഞ്ഞ വര്‍ഷം ഈ സമയം 114 രൂപയായിരുന്നു ഒരു കിലോ വറ്റല്‍ മുളകിന്റെ വില. ഇപ്പോഴത് 310 രൂപയായി. ഒരാഴ്ച മുൻപ് 340 ആയിരുന്നു. ഇത്രയും രൂപ കൊടുത്ത് മുളക് വാങ്ങാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ടത് സപ്ലൈകോ വിതരണകേന്ദ്രങ്ങളാണ്. 42 രൂപയാണ് സപ്ലൈകോയില്‍ അരക്കിലോ മുളകിനു വില.

പക്ഷേ ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക് തീര്‍ന്നെന്നാണ് വിശദീകരണം. ആന്ധ്രയില്‍ മഴകാരണം കൃഷി നശിച്ചതാണ് പൊതുവിപണിയില്‍ മുളകിന് വില കൂടാന്‍ കാരണമെന്നാണ് റിപ്പോർട്ട്.

English Summary: Red Chilly Shortage In supplyco Outlets of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com