ADVERTISEMENT

തിരുവനന്തപുരം∙ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ കത്തികരിഞ്ഞ മൃതദേഹ അവശിഷ്ടം കൊല്ലപ്പെട്ട സുനിതയുടേത് തന്നെയാണെന്ന് കോടതിയിൽ സമർപ്പിച്ച ഡിഎന്‍എ പരിശോധനാ ഫലം. ആറാം അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. 2013 ഓഗസ്റ്റ് മൂന്നിന് ജോയ് ആന്റണി തന്റെ ഭാര്യയായ സുനിതയെ മർദിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് ചുട്ടു കരിച്ചെന്നും കത്തി കരിഞ്ഞ മൃതദേഹം മൂന്നു കഷ്ണങ്ങളാക്കി തന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ തളളിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വരുത്തിയ ഗുരുതര പിഴവിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ട സുനിതയുടെ ഡിഎന്‍എ പരിശോധന നടത്തണം എന്ന ആവശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്. പ്രതിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചത്. കൊല്ലപ്പെട്ട സുനിതയുടെ രണ്ട് പെണ്‍മക്കളായ ജോമോൾ, ജീനാമോൾ എന്നിവരെ കോടതിയില്‍ വിളിച്ചു വരുത്തിയാണ് രക്തസാംപിള്‍ ശേഖരിച്ചു ഡിഎന്‍എ പരിശോധനയക്ക് അയച്ചത്.

വിചാരണയുടെ ആദ്യ ഘട്ടം മുതല്‍ സുനിത ജീവിച്ചിരുപ്പുണ്ടെന്ന് പ്രതിഭാഗം നിലപാട് സ്വീകരിച്ചതോടെയാണ് കോടതി രേഖകളില്‍ ഇല്ലാതിരുന്ന ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടിന് പ്രോസിക്യൂഷന്‍ ആവശ്യം ഉന്നയിച്ചത്. ഡിഎന്‍എ അനുകൂലമായി വന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധനാ വിദഗ്ധരായ ആറ് സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു.

സംസ്ഥാന ഫൊറന്‍സിക് ലാബിലെ ഉദ്യോഗസ്ഥരായ ഡിഎന്‍എ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി. ശ്രീവിദ്യ, മോളിക്യുലര്‍ ബയോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ഷീജ, സെറോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ സുനിത വി.ബി, കെമിസ്ട്രി വിഭാഗം സൈന്റിഫിക് ഓഫിസര്‍ ദിവ്യ പ്രഭ എസ്.എസ്, ഡിസിആര്‍ബിയിലെ സൈന്‍ന്റിഫിക് അസിസ്റ്റന്റ് ദീപ എ.എസ്, ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ.ജോണി എസ്.പെരേര എന്നിവരെയാണ് പുതുതായി വിസ്തരിക്കുന്നത്. പ്രതിയ്ക്കായി ക്ലാരൻസ് മിറാന്‍ഡയും പ്രോസിക്യൂഷന് വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനും ഹാജരായി. 

English Summary: DNA report in Thiruvananthapuram Sunitha Murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com