മുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു

Vikram Gokhale | Photo: ANI, Twitter
വിക്രം ഗോഖലെ (Photo: ANI, Twitter)
SHARE

മുംബൈ∙ മുതിർന്ന നടൻ വിക്രം ഗോഖലെ (77) അന്തരിച്ചു. പുണെയിലെ ആശുപത്രിയിൽ കുറച്ചു നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. 

1971ൽ അമിതാഭ് ബച്ചന്റെ ‘പർവാന’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച വിക്രം ഗോഖലെ, 2010ൽ മറാഠി ചിത്രമായ ‘അനുമതി’യിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. മറാഠി ചിത്രമായ ആഘാട്ടിലൂടെ സംവിധായകനായി.

അമിതാഭ് ബച്ചന്റെ ‘അഗ്നിപഥ്’, സൽമാൻ ഖാനും ഐശ്വര്യ റായ് ബച്ചനും അഭിനയിച്ച സഞ്ജയ് ലീലാ ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്നിവയുൾപ്പെടെ നിരവധി മറാഠി, ഹിന്ദി സിനിമകളിൽ വേഷമിട്ടു. മിഷൻ മംഗൾ, ഹിച്ച്കി, അയാരി, ബാംഗ് ബാംഗ്!, ദേ ദാനാ ദൻ, ഭൂൽ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളിലുൾപ്പെടെ 40 വർഷത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ നിരവധി ടിവി ഷോകളിലും പ്രത്യക്ഷപ്പെട്ടു.

ഈ വർഷമാദ്യം, ശിൽപ ഷെട്ടി, അഭിമന്യു ദസ്സാനി എന്നിവർക്കൊപ്പം ‘നിക്കമ്മ’ എന്ന ചിത്രത്തിൽ അഭിനയിച്ച വിക്രം ഗോഖലെ, മറാഠി ചിത്രമായ ‘ഗോദാവരി’യിലാണ് അവസാനമായി വേഷമിട്ടത്.

English Summary: Veteran actor Vikram Gokhale passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS