‘ബിജെപിക്ക് പരാജയഭീതി, കോൺഗ്രസ് ചിത്രത്തിലില്ല; എഎപി സർക്കാരുണ്ടാക്കും’

arvind-kejriwal-aap-ralley-main
ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എഎപി തലവൻ അരവിന്ദ് കേജ്‌രിവാൾ പാർട്ടി ചിഹ്നമായ ചൂലുമായി. എഎപി ശക്തമായി രംഗത്തിറങ്ങിയതോടെ സംസ്ഥാനത്ത് ത്രികോണ മത്സരത്തിനാണു കളമൊരുങ്ങുന്നത്. ചിത്രം: twitter/AAPGujarat
SHARE

അഹമ്മദാബാദ്∙ ഗുജറാത്തിൽ ആം ആദ്മി പാർട്ടി (എഎപി) സർക്കാർ രൂപീകരിക്കുമെന്നു തറപ്പിച്ചുപറഞ്ഞ് ഡൽ‌ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിലെയും പഞ്ചാബിലെയും തന്റെ തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിയായിരുന്നു. ഗുജറാത്തിലും അങ്ങനെത്തന്നെ സംഭവിക്കുമെന്നും കേജ്‍‌രിവാൾ ചൂണ്ടിക്കാട്ടി.

‘‘ഗുജറാത്തിൽ ഭരണകക്ഷിയായ ബിജെപിയെ ജനം വളരെയേറെ ഭയപ്പെടുന്നു. അതിനാലാണ് എഎപിയെ പിന്തുണയ്ക്കുന്നെന്നു പരസ്യമായി അവർ പറയാത്തത്. ഗുജറാത്തിൽ എഎപി സർക്കാർ രൂപീകരിക്കുമെന്ന് നിങ്ങളുടെ മുന്നിൽവച്ച് ഞാൻ എഴുതിത്തരുന്നു. 27 വർഷത്തെ ദുർഭരണത്തിനൊടുവിൽ ഗുജറാത്തിന് ആശ്വാസം കിട്ടാൻ പോവുകയാണ്. ജനുവരി 31 മുതൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനം നടപ്പാക്കുമെന്നതിനാൽ സർക്കാർ ജീവനക്കാർ എഎപിയെ പിന്തുണയ്ക്കണം.’’– വാർത്താസമ്മേളനത്തിൽ കേജ്‍രിവാൾ പറഞ്ഞു.

തന്റെ പ്രവചനം കടലാസിൽ എഴുതി മാധ്യമപ്രവർത്തകരെ അദ്ദേഹം കാണിക്കുകയും ചെയ്തു. ‘‘27 വർഷത്തിനിടെ ആദ്യമായി ബിജെപി അസ്വസ്ഥരാണ്. പരാജയഭീതി അവരെ അലട്ടുന്നുണ്ട്. കോൺഗ്രസ് ചിത്രത്തിലേയില്ല. ആർക്കാണ് വോട്ടു ചെയ്യുന്നതെന്നു നിങ്ങൾ തെരുവുകളിലിറങ്ങി ചോദിച്ചുനോക്കൂ. ഒന്നുകിൽ ബിജെപി അല്ലെങ്കിൽ എഎപി എന്നാണവർ പറയുക. ബിജെപിക്കാണ് പിന്തുണയെന്നു പരസ്യമായി പറയുന്നവർപോലും എഎപിക്കു വോട്ടുചെയ്യും എന്നാണു മനസ്സിലാക്കുന്നത്’’– കേജ്‍രിവാൾ അവകാശപ്പെട്ടു.

English Summary: AAP will win Gujarat assembly polls: Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS