ADVERTISEMENT

കോഴിക്കോട്∙ ആവിക്കലിലെ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയ നിലയില്‍. പദ്ധതി പ്രദേശത്തിന് മുന്നില്‍ സമരക്കാര്‍ സ്ഥാപിച്ച പന്തലാണ് പൊളിച്ചത്. കോതിയില്‍ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണിത്. കോർപറേഷൻ ജീവനക്കാർ പൊലീസിന്റെ സഹായത്തോടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. 

‘ഒരു വർഷമായി പൊലീസ് കാവൽ ഉള്ള പ്രദേശമാണിത്. കോതിയിൽ പ്ലാന്റ് നിർമാണം തുടങ്ങിയ ദിവസം വൈകിട്ട് കോർപറേഷൻ ഉദ്യോഗസ്ഥനും പൊലീസും ആവിക്കലിലെത്തി. ഇവിടത്തെ 5,000 ലീറ്റർ വെള്ളത്തിന്റെ ടാങ്ക്, മറ്റു സാമഗ്രികളുമെല്ലാം കയറ്റിക്കൊണ്ടുപോയി. രാത്രി അർജന്റീനയുടെ മത്സരം നടക്കുന്ന സമയം നോക്കി കോർപറേഷൻ ഉദ്യോഗസ്ഥർ എത്തി പൊലീസിന്റെ സഹായത്തോടെ പന്തൽ പൊളിച്ചുമാറ്റി. ഞങ്ങൾ വാടക കൊടുക്കുന്ന സാധനങ്ങളാണ് അവർ എടുത്തുകൊണ്ടുപോയത്.’– സമരനേതാക്കൾ പറഞ്ഞു.

English Summary: Avikkal thodu waste plant protest , Follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com