ജോഡോ യാത്രയ്ക്കിടെ അനിയന്ത്രിതമായ തിരക്ക്; കെ.സി.വേണുഗോപാലിന് വീണു പരുക്കേറ്റു

kc-venugopal-injured-1
പരുക്കേറ്റ കെ.സി.വേണുഗോപാലിന് പ്രാഥമിക ചികിത്സ നൽകുന്നു.
SHARE

ഭോപാൽ∙ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കിൽപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് പരുക്കേറ്റു. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് കെ.സി.വേണുഗോപാൽ നിലത്ത് വീഴുകയായിരുന്നു. കൈയ്ക്കും കാൽമുട്ടിനും പരുക്കേറ്റ അദ്ദേഹത്തിന് യാത്രാ ക്യാംപിൽ പ്രാഥമിക ചികിത്സ നൽകി. ശേഷം വീണ്ടും യാത്രയിൽ പങ്കാളിയായി.

രാഹുൽ ഗാന്ധിയെ കാണാൻ ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനു കഴിയാതിരുന്നതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം. കഴിഞ്ഞ ദിവസമാണ് യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചത്. സംസ്ഥാനത്തെ യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പങ്കുചേർന്നിരുന്നു. യാത്ര വരും ദിവസങ്ങളിൽ രാജസ്ഥാനിൽ പ്രവേശിക്കും.

English Summary: KC Venugopal injured during Bharat Jodo Yatra in Madhya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS