ADVERTISEMENT

നാഗ്പുർ‍∙ റെയിൽവേ ട്രാക്കിനു കുറുകെയുള്ള ഫൂട്ട് ഓവർ ബ്രിജ് തകർന്നുവീണ് ഒരാൾ മരിച്ചു. 12 പേർക്കു പരുക്കേറ്റു. കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ ബല്ലാർപുർ നഗരത്തിലുള്ള ബൽഹർഷാ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നാഗ്പുരിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്റ്റേഷൻ. വൈകുന്നേരം 5.10നായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റിരുന്ന നീലിര രംഗാരി(48) ആണ് മരിച്ചത്.

സെൻട്രൽ റെയിൽവേയുടെ ഭാഗമായ നാഗ്പുർ ഡിവിഷന്റെ കീഴിൽ വരുന്ന സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നുവീണത്. പുണെ വഴിയുള്ള ട്രെയിൻ പിടിക്കാൻ വലിയൊരു ജനക്കൂട്ടം പാലം ഉപയോഗിക്കുന്നുണ്ടായിരുന്നുവെന്നും പെട്ടെന്നാണ് ഒരു ഭാഗം തകർന്നതെന്നും റെയിൽവേ പൊലീസ് അറിയിച്ചു.

20 അടി താഴ്ചയിലുള്ള റെയിൽവേ ട്രാക്കിലേക്കാണ് ഇവർ വീണത്. പരുക്കേറ്റവരെ ബല്ലാർപുർ റൂറൽ ആശുപത്രിയിലേക്കു മാറ്റി. ഇതിൽ ചിലരെ ചന്ദ്രപുർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരിൽ ഒരാളാണ് മരിച്ചത്.

English Summary: Maharashtra: One dead, 12 injured as they fall on a railway track after part of foot over-bridge collapses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com