ഒറ്റപ്പാലം∙ പത്തൊൻപതാം മൈലിലെ താമരക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം തെരുവത്തകത്ത് മുഹമ്മദ് നാസറിന്റെ മകൻ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. വാണിയംകുളം ടിആർകെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
ഞായറാഴ്ച രാവിലെ 9.15ഓടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിനാൻ. കാണാതായതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തിരച്ചിലിനൊടുവിൽ 12മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
English Summary: Student Drowned at Thamarakkulam ottappalam