ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് സംഘർഷം അവസാനിപ്പിക്കാനുള്ള സർവകക്ഷിയോഗത്തിൽ പങ്കെടുക്കാൻ മന്ത്രിയും‍. കലക്ട്രേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയിലാണ് യോഗം. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി.ആര്‍.അനില്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സമര സമിതി, സഭാ വക്താക്കൾ എന്നിവരെയാണ് സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സർവകക്ഷിയോഗത്തിൽ മന്ത്രിമാരാരും പങ്കെടുക്കില്ലെന്നാണ് ആദ്യം അറിയിച്ചതെങ്കിലും മന്ത്രി ജി.ആർ.അനിൽ പങ്കെടുക്കാനെത്തുകയായിരുന്നു.

ഇന്നലെ രാത്രിയോടെയാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ നാട്ടുകാരും പൊലീസും ഏറ്റുമുട്ടിയത്. അസിസ്റ്റന്റ് കമ്മിഷണർ, ഇൻസ്പെക്ടർ എന്നിവർ ഉൾപ്പെടെ 35 പൊലീസുകാർക്കും ഒട്ടേറെ സമരക്കാർക്കും പരുക്കേറ്റിരുന്നു. 

അതേസമയം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവമുള്ളതാണെന്നും കലാപം സൃഷ്ടിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോൾ നടക്കുന്നതെന്നും സിപിഎം അറിയിച്ചു.

English Summary: Vizhinjam Attack: Minister GR Anil participating in All Party Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com