ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം സമരത്തില്‍ ബിഷപ്പിനെതിരെ കേസെടുത്തതില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അതൃപ്തി. ബിഷപ്പിനെതിരെ കേസെടുത്തതു നിര്‍ഭാഗ്യകരമെന്നു പാർട്ടി ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ.മാണി പറഞ്ഞു. സ്ഥലത്തില്ലാത്ത വൈദികരെ ഉള്‍പ്പെടെ പ്രതികളാക്കി. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു.

‘‘സമരക്കാർക്കു നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമ സംഭവങ്ങൾ ആസൂത്രിതമാണെന്നു കരുതാനാകില്ല. അതൊക്കെ ഒരു വികാരത്തിന്റെ പുറത്ത് ഉണ്ടാകുന്നതാണ്. എടുത്ത അഞ്ച് തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാതിരുന്ന ബിഷപ്പിനെതിരെപ്പോലും കേസെടുത്തത് നിർഭാഗ്യകരമായിപ്പോയി. അതിലേക്കു പോകാൻ പാടില്ലായിരുന്നു. ഒരു പ്രത്യേക സാഹചര്യവും പ്രത്യേക മേഖലയും ആണ്. അവിടെ ചർച്ചകൾ നീണ്ടുപോകാതെ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം ’’ – ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

English Summary: Jose K Mani against LDF Government in Vizhinjam issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com