കോഴിക്കോട്ട് ടാങ്കർ ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

asharaf-1
അഷറഫ്
SHARE

കോഴിക്കോട്∙ ടാങ്കർ ലോറിയില്‍ ബൈക്കിടിച്ച്, ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒരാൾക്കു പരുക്കേറ്റു. രാമനാട്ടുകര വൈദ്യരങ്ങാടി തൈക്കണ്ടി കുഞ്ഞുമുഹമ്മദിന്റെ മകൻ അഷറഫ് (39) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫൈജാസിനാണ് പരുക്കേറ്റത്. പന്തീരാങ്കാവ് ദേശീയപാത ബൈപ്പാസ് കൊടൽ നടക്കാവ് നോർത്തിലാണ് അപകടം.

പന്തീരാങ്കാവ് ഭാഗത്തുനിന്ന് രാമനാട്ടുകരയിലേക്കു പോകുകയായിരുന്ന ടാങ്കർ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. പൂളേങ്കര പെട്രോൾ പമ്പിനും പനമരം ബസ് സ്റ്റോപ്പിനും ഇടയില്‍ വച്ചാണ് അപകടമുണ്ടായത്. ഇരുവരെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഷറഫിനെ രക്ഷിക്കാനായില്ല. അഷറഫിന്റെ മാതാവ്: ആസ്യ. മക്കൾ: അജദ്, റോഷൻ, ഫാത്തിമഹന്ന. സഹോദരൻ: മുഹമ്മദ് അലി.

English Summary: One Killed in bike-lorry collision in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS