ADVERTISEMENT

ശശി തരൂർ എംപി നടത്തിയ മലബാർ പര്യടനം കോൺഗ്രസ് രാഷ്ട്രീയത്തിൽ സൃഷ്ടിച്ച അലയൊലികൾ അവസാനിച്ചിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ സൂചന നൽകി ശശി തരൂർ നടത്തിയ ഈ നീക്കത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തെത്തി. തരൂരിന്റെ പരിപാടികൾക്ക് അപ്രഖ്യാപിത വിലക്ക് കൽപിച്ചു. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തരൂരിനൊപ്പം നിന്ന എം.കെ.രാഘവൻ എംപിയാണ് മലബാറിൽ അദ്ദേഹത്തിന്റെ പര്യടനം ഏകോപിപ്പിച്ചത്. നേതൃത്വത്തിന്റെ വിലക്കിനെത്തുടർന്ന് തരൂരിന്റെ പരിപാടിയിൽനിന്ന് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പിൻമാറിയപ്പോൾ, അതേ വേദിയിൽ വൻ ജനപങ്കാളിത്തതോടെ പരിപാടി സംഘടിപ്പിച്ചാണ് രാഘവൻ മറുപടി നൽകിയത്. തരൂർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, നേതാക്കൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന് പൊതുനിർദേശം നൽകുമെന്ന് കെപിസിസി അച്ചടക്കസമിതി പറഞ്ഞപ്പോൾ, അച്ചടക്കത്തിന് ഏറ്റക്കുറച്ചിൽ പാടില്ലെന്നു രാഘവൻ പരോക്ഷ മറുപടി നൽകി. തരൂരിന്റെ പരിപാടിയിൽനിന്നു യൂത്ത് കോൺഗ്രസ് പിൻമാറിയതിനു പിന്നിൽ പ്രവർത്തിച്ച നേതാക്കൾ ആരാണെന്ന് തനിക്കറിയാമെന്നും രാഘവൻ പറയുന്നു. ശശി തരൂരിന്റെ പരിപാടി ഡിസിസിയെ അറിയിച്ചിട്ടില്ലെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറയുന്നു. തരൂരിന്റെ മലബാർ പര്യടനത്തിനു പിന്നിലെന്താണ്? എന്തിനാണ് പര്യടനത്തിനിടെ തരൂര്‍ ഓരോ ജില്ലയിലെയും മത, സാമുദായിക നേതാക്കളുമായി ചർച്ച നടത്തിയത്? തരൂർ പങ്കെടുക്കേണ്ട സെമിനാറിൽനിന്ന് അവസാന നിമിഷം യൂത്ത് കോൺഗ്രസ് പിൻമാറാൻ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? പ്രതിപക്ഷത്തിന്റെയോ പാർട്ടി നേതൃത്വത്തിന്റെയോ പ്രവർത്തനത്തെക്കുറിച്ച് പരാതികളുണ്ടോ? വിവാദത്തെക്കുറിച്ച് തരൂർ എന്തു പറഞ്ഞു? മലബാറിലെ തരൂരിന്റെ യാത്ര വിവാദമായ സാഹചര്യത്തിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് എം.കെ.രാഘവൻ എംപി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com