ADVERTISEMENT

കൊച്ചി∙ ഫാഷന്‍ ഷോയുടെ മറവില്‍ മോഡലിങ് കമ്പനികളുടെ ചൂഷണവും തട്ടിപ്പും വ്യാപകം. പണം വാങ്ങിയ ശേഷം റാംപില്‍നിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിങ്ങ് കമ്പനിക്കെതിരെ മോഡലുകളുടെ പരാതി. മോഡലായ ട്രാന്‍സ് വുമണിനോട് അപമര്യാദയായി പെരുമാറിയ കമ്പനിയുടെ സ്ഥാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച കൊച്ചിയില്‍ നടന്ന എമിറേറ്റ്സ് ഫാഷന്‍ വീക്കിനെതിരെ ഉയര്‍ന്ന പരാതികള്‍ മോഡലിങ് രംഗത്തെ ചൂഷണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ലിസാറോ, എമിറേറ്റ്സ് മോഡലിങ് കമ്പനികളാണ് ഷോ സംഘടിപ്പിച്ചത്. ഷോയെ കുറിച്ച് നാളുകള്‍ക്ക് മുന്‍പേ പരസ്യം നല്‍കി. സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്ന് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് മോഡലുകള്‍ പണം നല്‍കി റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും റാംപില്‍ അവസരം നല്‍കിയില്ല. 

ലിസാറോ കമ്പനി സ്ഥാപകന്‍ ജെനിലിനെതിരെയാണ് പരാതി. തട്ടിപ്പ് ചോദ്യം ചെയ്ത പ്രമുഖ ട്രാന്‍സ് വുമണ്‍ മോഡലിനെയാണ് ജെനില്‍ പരസ്യമായി അധിക്ഷേപിച്ചത്. മോഡലിന്‍റെ പരാതിയില്‍ ജെനിലിനെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പെണ്‍ക്കുട്ടികളെ ഉള്‍പ്പെടെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ കാര്യമായ നടപടികളും ഉണ്ടാകാറില്ല.

English Summary: Exploitation and fraud under the guise of a fashion show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com