അഭിഭാഷകനെ വിലങ്ങുവച്ച് സെല്ലിൽ അടച്ച പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

kerala-police-jeep
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം∙ കൊല്ലം കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ മർദിച്ച് വിലങ്ങുവച്ച് സെല്ലിൽ അടച്ചെന്ന പരാതിയിൽ സസ്പെൻഷനിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. സിഐ ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്ഐ ടി.ഫിലിപ്പോസ്, സിവിൽ പൊലീസ് ഓഫിസർ കെ.കെ.അനൂപ് എന്നിവരെയാണ് തിരിച്ചെടുത്തത്.

സെപ്റ്റംബർ 21നാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. റേഞ്ച് ഡിഐജി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. നവംബര്‍ 23ന് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.

English Summary: Police officers suspended in Lawyer assault case reinstated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS