ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദ; എംവിഐ അറസ്റ്റിൽ

c-biju-1
സി.ബിജു (Screengrab: Manorama News)
SHARE

മലപ്പുറം∙ ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ) സി.ബിജു അറസ്റ്റില്‍. മലപ്പുറം വനിതാ പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിക്ക് പിന്നാലെ ഇയാളെ മോട്ടര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.

നവംബർ 18നാണ് കേസിനാസ്പദമായ സംഭവം. പിന്നാലെ ഒളിവിൽ പോയ ബിജുവിനെ വയനാട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 

English Summary: Motor Vehicle Inspector arrested for misbehaving with woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS