ഇ–റുപ്പി ഡിസംബര്‍ ഒന്നിന്; ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലാകുമെന്നു ആർബിഐ

rbi-2
SHARE

ന്യൂഡൽഹി∙ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പി ഡിസംബര്‍ ഒന്നിന് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് (ആർബിഐ) അറിയിച്ചു. നിലവിലെ കറന്‍സി നോട്ടുകള്‍ക്കു പുറമേയായിരിക്കും ഇ–റുപ്പി വിനിമയം. ഇതോടെ ഇടപാടുകള്‍ കൂടുതല്‍ സുഗമവും വേഗത്തിലുമാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഡൽഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇ–റുപ്പി പുറത്തിറക്കുന്നത്. രണ്ടാം ഘട്ടത്തിൽ കൊച്ചി ഉൾപ്പെടെയുള്ള 9 നഗരങ്ങളിൽ ഇ–റുപ്പി പുറത്തിറക്കും.

ബിറ്റ്കോയിൻ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ ലോകമെമ്പാടും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഡിജിറ്റൽ കറൻസിയെക്കുറിച്ച് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ചിന്തിക്കാൻ തുടങ്ങിയത്. 66 രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനുള്ള പരീക്ഷണത്തിലാണ്. ഇതിനിടെയാണ് ആർബിഐ ഇ–റുപ്പി പുറത്തിറക്കുന്ന പ്രഖ്യാപനം നടത്തിയത്. 

English Summary: RBI to start e-RUPI pilot in December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS