ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തെ സമരവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിനു രൂപം നൽകാൻ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാറിനു നിർദേശം നൽകി.

തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.ലാൽജിയാണ് സംഘത്തലവൻ. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബി.അനിൽകുമാർ, തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ എസിപി ജെ.കെ.ദിനിൽ, തിരുവനന്തപുരം റൂറൽ നർക്കോട്ടിക് ഡിവൈഎസ്പി വി.റ്റി.രാസിത്ത്, കഴക്കൂട്ടം എസിപി സി.എസ്.ഹരി എന്നിവരാണ് സംഘാംഗങ്ങൾ. സിവിൽ പൊലീസ് ഓഫിസർമാർ മുതൽ ഇൻസ്പെക്ടർമാരെ വരെയുള്ളവരെ സംഘത്തിൽ ഉൾപ്പെടുത്താൻ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് അനുമതി നൽകിയിട്ടുണ്ട്.

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം ജില്ലകളിലെ തീരദേശ പൊലീസ് സ്റ്റേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്പെഷൽ ഓഫിസറായി തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തിനിയെ നിയോഗിച്ചു. വിഴിഞ്ഞം മേഖലയിലെ ക്രമസമാധാന പാലനത്തിന് എസ്പിമാരായ കെ.ഇ.ബൈജു, കെ.കെ.അജി എന്നിവരുടെ സേവനം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭ്യമാക്കി.

English Summary: Special police team to investigate Vizhinjam protest cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com