ADVERTISEMENT

തിരുവനന്തപുരം∙ അടുത്ത വർഷം സെപ്റ്റംബറിൽ മലയാളികൾക്കുള്ള ഓണസമ്മാനമായി ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. 2019ൽ വിഴിഞ്ഞം പദ്ധതി പൂർത്തിയാകേണ്ടതായിരുന്നു. കോവിഡ് അടക്കമുള്ള കാര്യങ്ങൾ തടസ്സമായി. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കൗണ്ട് ഡൗൺ കലണ്ടർ സർക്കാർ നടപ്പിലാക്കി. 

പാറ വരാനുള്ള തടസ്സങ്ങൾ നീക്കി. ഒരു വർഷം ആയിരം മീറ്ററിലധികം പുലിമുട്ട് നിർമിച്ചു. പദ്ധതിക്കായി മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ല. പാരിസ്ഥിതിക ആഘാതം പദ്ധതിക്ക് കുറവാണെന്നാണ് ശാസ്ത്രീയ പഠനമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തുറമുഖ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കി വിഴിഞ്ഞത്ത് കപ്പലുകളെത്തിക്കും. നിർമാണത്തിനു ചെറിയ തടസ്സങ്ങളുണ്ടെങ്കിലും അവ മാറും. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠനം നടത്തണമെന്ന് പറയുമ്പോൾ അത് സമരമല്ല മറ്റെന്തോ ആണെന്നു മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന നിർമാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമാണ്.

English Summary: 'Trying to bring first ship to Vizhinjam as onam gift for Keralites', says Minister Ahamed Devarkovil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com