ADVERTISEMENT

തെലങ്കാന∙ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ വൈ.എസ്. ശര്‍മിള ഉള്ളിലിരിക്കെ അവരുടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് തൂക്കിയെടുത്ത് കെട്ടിവലിച്ചു മാറ്റി ഹൈദരാബാദ് പൊലീസ്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ ശര്‍മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നടത്തുന്ന റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശര്‍മിള. കെസിആറിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്കുള്ള കാറില്‍ യാത്ര ചെയ്യുമ്പോഴാണ് പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് അവരുടെ കാര്‍ തെരുവീഥികളിലൂടെ കെട്ടിവലിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാറിനുള്ളില്‍ ശര്‍മിള ഇരിക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. 

 

കെസിആര്‍ സര്‍ക്കാരിനെതി ്രെശര്‍മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി പദയാത്ര ആരംഭിച്ചതിനു പിന്നാലെ ഇന്നലെ അവര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വാറംഗലില്‍ ശര്‍മിളയുടെ പാര്‍ട്ടി പ്രവര്‍ത്തകരും ടിആര്‍എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിരെ തുടര്‍ന്നായിരുന്നു നടപടി. ചന്ദ്രശേഖര റാവു സര്‍ക്കാര്‍ വമ്പന്‍ അഴിമതി നടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയുള്ള പദയാത്ര ഇതുവരെ 3,500 കി.മീ പിന്നിട്ടു കഴിഞ്ഞു.

 

English Summary: Telangana Politician YS Sharmila's Car Towed Away By Cops With Her In It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com