കൂട്ടബലാത്സംഗം: പ്രതികളെ വിട്ടയച്ചതിനെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയില്‍

bilkis
ബിൽക്കിസ് ബാനു
SHARE

ന്യൂഡൽഹി∙ ഗുജറാത്ത് കലാപത്തിനിടെ കൂട്ടം ചേര്‍ന്നു പീഡിപ്പിക്കുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 11 പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചു. ഗുജറാത്ത് സര്‍ക്കാരാണു പ്രതികളെ ശിക്ഷായിളവ് നല്‍കി വിട്ടയച്ചത്. അപ്പീല്‍ വേഗത്തില്‍ കേള്‍ക്കാമോ എന്ന ബാനുവിന്റെ ആവശ്യത്തില്‍ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് മറുപടി നല്‍കി. 

ഓഗസ്റ്റ് 15ന് ഗുജറാത്ത് സര്‍ക്കാരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചത്. പ്രതികള്‍ക്കു ജയിലിനു പുറത്തു സ്വീകരണവും ലഭിച്ചിരുന്നു. ഈ നടപടികള്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജിയും ബില്‍ക്കിസ് ബാനു നൽകിയിട്ടുണ്ട്.

English Summary: Bilkis Bano approaches SC to review order releasing rapists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS