ADVERTISEMENT

ഹൈദരാബാദ്∙ നടൻ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ടാണ് അവസാനിച്ചത്. അടുത്തിടെ ഇറങ്ങിയ ലൈഗർ സിനിമയുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യലെന്നാണു വിവരം. തെലുങ്ക് നടനായ വിജയ് ദേവരകൊണ്ടയുടെ ആദ്യ ഹിന്ദി ചിത്രമാണ് ലൈഗർ.

100 കോടി രൂപയാണ് ചിത്രത്തിനായി മുടക്കിയത്. അമേരിക്കൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൻ അഭിനയിച്ച ഈ ചിത്രം പരാജയപ്പെട്ടു. സിനിമയുടെ പ്രൊഡ്യൂസർ ചാർമി കൗറിനെയും പുരി ജഗനാഥിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട രാജ്യാന്തര ഇടപാടുകളിലെ ക്രമക്കേട് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. ഫെമ നിയമത്തിന്റെ ലംഘനം  നടന്നിട്ടുണ്ടെന്നാണു വിലയിരുത്തല്‍. ചിത്രവുമായി ബന്ധപ്പെട്ടു നേരത്തെ ഇഡിക്കു പരാതി ലഭിച്ചതായാണു വിവരം.

English Summary: ED questions actor Vijay Deverakonda 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com