ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ തള്ളി

greeshma-mother-sindhu-0101
ഗ്രീഷ്മ (ഇടത്), ഗ്രീഷ്മയുടെ അമ്മ സിന്ധു പൊലീസ് ഉദ്യോഗസ്ഥയ്‌ക്കൊപ്പം (വലത്)
SHARE

കൊച്ചി∙ പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ  നിർമലകുമാരൻ നായർ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷാരോണിനെ കഷായത്തിൽ വിഷം നൽകി െകാലപ്പെടുത്തിയെന്നാണ് കേസ്.

കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ തങ്ങൾക്ക് ബന്ധമില്ലെന്നായിരുന്നു ഇരുവരുടെയും വാദം. ഗ്രീഷ്മയെ കൊണ്ട് നിർബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും ഗ്രീഷ്മയെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണ് തങ്ങളെ രണ്ടുപേരെയും പ്രതിചേർത്തതെന്നും ഇരുവരും വാദിച്ചു. െകാല്ലപ്പെട്ട ഷാരോണുമായി മകൾക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും സിന്ധു കോടതിയിൽ വാദിച്ചു.

എന്നാൽ, ഇതിനെ എതിർത്ത പ്രോസിക്യൂഷൻ, കുറ്റകൃത്യത്തിൽ ഇരുവർക്കും പങ്കുണ്ടെന്നും അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇരുവർക്കും ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതിയെ അറിയിച്ചു. 

English Summary: Sharon Murder: High Court denied bail for Greeshma's Mother and Uncle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS