ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് വിവിധ മോഡലിങ് കമ്പനികളെ നിയന്ത്രിക്കുന്നതു ക്രിമിനലുകൾ അടങ്ങുന്ന സംഘങ്ങൾ. കുടിപ്പകയുടെ ഭാഗമായി ഫാഷൻ ഷോയ്ക്കിടെ ഗുണ്ടകളുടെ നേതൃത്വത്തിൽ അക്രമവും സംഘട്ടനവും പതിവാണ്. കൊച്ചിയിൽ എമിറേറ്റ്സ് ഫാഷൻ വീക്കിൽനിന്നു മാറിനിൽക്കാൻ കാരണം ഗുണ്ടകളെ ഭയന്നാണെന്നു മുഖ്യ സംഘാടകൻ മനോരമ ന്യൂസിനോടു വെളിപ്പെടുത്തി.

മോഡലുകളല്ല റാംപുകളിൽ അക്ഷരാർഥത്തിൽ ഗുണ്ടകളുടെ വിളയാട്ടമാണ്. കൊച്ചിയിലെ എമിറേറ്റ്സ് ഫാഷൻ വീക്ക് അലങ്കോലപ്പെട്ടതിനു പിന്നിലും ഗുണ്ടകളാണെന്നു മുഖ്യ സംഘാടകനായ എമിറേറ്റ് ഫാഷൻ കമ്പനി ഉടമ അൻഷാദ് ആഷ് പറയുന്നു. വധഭീഷണി മുഴക്കിയ ഗുണ്ടകൾ റാംപിലും എത്തിയതോടെ പൊലീസിന്റെയും സഹായം തേടിയിരുന്നുവെന്നും അൻഷാദ് കൂട്ടിച്ചേർത്തു.

‘‘എമിറേറ്റ്സ് ഫാഷൻ വീക്കിൽനിന്നു വിട്ടുനിന്നതിനു കാരണം എനിക്കു നേരെ വധഭീഷണി ഉള്ളതിനാലാണ്. 10–12 ഗുണ്ടകളോളം അവിടെയുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന മാതാപിതാക്കൾ അതു പറയാൻ തയാറാണ്’’ – അൻഷാദ് പറയുന്നു.

മറ്റൊരു ഷോ അലങ്കോലപ്പെടുത്തിയ പ്രൊഡക്‌ഷൻ കമ്പനിയുടെ ഫണ്ട് തടഞ്ഞുവച്ചതാണു വൈരാഗ്യത്തിനു കാരണമെന്നാണ് അൻഷാദിന്റെ നിലപാട്. മാത്രമല്ല ഈ ആ വർഷം ഈ പ്രൊഡക്‌ഷൻ കമ്പനിക്ക് ഷോകൾ കൈമാറിയുമില്ല. റാംപുകളിൽ അഴിഞ്ഞാടുന്ന ക്രിമിനലുകളെ നിയന്ത്രിക്കാൻ നടപടിയില്ലാത്തതും മോഡലിങ് രംഗത്തെ ചൂഷണങ്ങൾക്ക് വളമാകുന്നു.

English Summary: Criminals controlling fashion shows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com