പി.ജയരാജന് 32 ലക്ഷം രൂപയുടെ കറുത്ത കാർ; തുക അനുവദിച്ചു ഖാദി ബോർഡ്

P Jayarajan | (Photo - MT Vidhuraj)
പി.ജയരാജൻ (ഫയൽ ചിത്രം: എം.ടി. വിധുരാജ് ∙ മനോരമ)
SHARE

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന് കാർ വാങ്ങാൻ ബോർഡ് തുക അനുവദിച്ചു. 32,11,792 രൂപ വിലവരുന്ന കറുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങുന്നത്. പരമാവധി 35 ലക്ഷംരൂപ വിലയുള്ള വാഹനം ഖാദി ബോര്‍ഡിന്റെ ഫണ്ടിൽനിന്ന് വാങ്ങാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. 

കണ്ണൂർ തോട്ടടയിലുള്ള ഷോറൂമിൽ നിന്നാണ് വാഹനം വാങ്ങുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള കാറാണ് ജയരാജനായി വാങ്ങാൻ സർക്കാർ അനുമതി നൽകിയത്.പി.ജയരാജന്റെ ശാരീരിക അസ്വസ്ഥതയും ഉയർന്ന സുരക്ഷാ സംവിധാനമുള്ള വാഹനത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ് സർക്കാർ കാർ അനുവദിച്ചത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുണ്ടായ തീരുമാനം ഏറെ വിവാദമായിരുന്നു.

English Summary: Government sanctioned 32 Lakhs to buy a car P Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS