ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം അക്രമത്തിൽ വൈദികർക്കും പങ്കുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ ലംഘിച്ച സമരക്കാർ പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞു. പള്ളി മണിയടിച്ച് സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേരെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു.

അക്രമത്തിൽ 5 പേരെ അറസ്റ്റ് ചെയ്തപ്പോൾ വൈദികരടക്കമുള്ളവർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. 64 പൊലീസുകാർക്ക് പരുക്കേറ്റതായും സത്യവാങ്മൂലത്തിൽ പറയുന്നു. സംഘര്‍ഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

പ്രദേശത്ത് എത്തിയ വാഹനങ്ങൾ ഫാ.യൂജിൻ പെരേര അടക്കമുള്ളവർ ആക്രമിക്കുകയും പദ്ധതി പ്രദേശത്ത് അതിക്രമിച്ചുകയറുകയും ചെയ്തു. അവിടത്തെ ഓഫിസ് നശിപ്പിക്കുകയും സിസിടിവി ക്യാമറകൾ തകർക്കുകയും ചെയ്തു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. കൂടാതെ പദ്ധതിയെ അനുകൂലിക്കുന്ന സംഘങ്ങളുമായി സമരക്കാർ ഏറ്റുമുട്ടി, കല്ലേറുണ്ടായി. പിന്നീട് പൊലീസിനെയും ജനകീയ പ്രതിരോധസമിതിയെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞു.

English Summary: Vizhinjam protest, Police report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com