ADVERTISEMENT

തിരുവനന്തപുരം∙ വാഗ്ദാന ലംഘനത്തിന്റെ ഘോഷയാത്രയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരള എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥവൃന്ദത്തിന്റെ മൗലിക അവകാശങ്ങള്‍ പരിഗണിക്കാനുള്ള സന്മനസ് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്നില്ല. അണികള്‍ക്ക് പോലും സിപിഎം നേതൃത്വത്തില്‍ വിശ്വാസമില്ല. തൊഴിലാളി വർഗപാര്‍ട്ടിയെന്ന അവകാശവാദം ഉന്നയിക്കുന്ന സിപിഎം ജീവനക്കാരുടെ അവകാശങ്ങളെ കശാപ്പ് ചെയ്യുകയാണ്. ഈ ഭരണത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണ് സര്‍ക്കാരെന്നും കെ.സുധാകരൻ പറഞ്ഞു.

മെഡിസെപ് പദ്ധതിപോലും തട്ടിപ്പാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയും ഉദ്യോഗാർഥികളെയും വഞ്ചിച്ചു. പിഎസ്‌സിയെയും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പൂര്‍ണ്ണമായും രാഷ്ട്രീയവത്കരിച്ചു. വഴിവിട്ട് സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലിനല്‍കുന്നു. പക്ഷപാതപരമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പരസ്പരം കൊടുക്കല്‍ വാങ്ങല്‍ നടത്തിയ ശേഷം മുഖ്യമന്ത്രിയും ഗവർണറും ഇപ്പോള്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തുകയാണ്. ഗവർണർ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഉള്ളം കൈയിലെ കളിപ്പാവയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

English Summary: Employees welfare: K Sudhakaran against Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com