‘മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല; യൂട്യൂബിൽ പബ്ലിസിറ്റിക്കു വേണ്ടി ആരോ കൊടുത്ത വാർത്ത’

madhu-mohan-02-12
മധു മോഹൻ
SHARE

ചെന്നൈ∙ പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ അന്തരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി മധു മോഹൻ. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോണിൽ സംസാരിക്കുന്നത് മധു മോഹൻ തന്നെയാണ്. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോൺ കോൾ തുടങ്ങേണ്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ.

‘ഞാൻ മരിച്ചോ എന്നറിയാൻ എന്നെ തന്നെ ആളുകൾ വിളിക്കുന്നുണ്ട്. യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ കൊടുത്ത വാർത്തയാണിത്. ഇതിനു പിന്നാലെ പോകാൻ എനിക്കു നേരമില്ല. അവർ പബ്ലിസിറ്റി തേടിക്കോട്ടെ അതെനിക്കും നല്ലതാണ്, ഞാൻ ജീവനോടെ ഉണ്ടെന്ന് ആളുകൾ അറിയുമല്ലോ’– മധു മോഹൻ പറഞ്ഞു. ഇങ്ങനെയുള്ള വാർത്തകൾ വന്നാൽ ആയുസ്സ് കൂടുമെന്നാണ് പറയാറുള്ളത് എന്നും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു.

നിലവിൽ ചെന്നൈയിൽ താമസിക്കുന്ന മധു മോഹൻ ചാനലുകളിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയ ടെലിവിഷൻ താരമാണ് മധുമോഹൻ. ജനപ്രിയ പരമ്പരകളുടെ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും പേരെടുത്ത അദ്ദേഹമാണ് മലയാളത്തിൽ മെഗാ സീരിയലുകൾ അവതരിപ്പിച്ചു വിജയിപ്പിച്ചത്. ദൂരദർശനു വേണ്ടി ടെലിഫിലിമുകളും പരമ്പരകളും നിർമിക്കുകയും അതിൽ നായകനാകുകയും ചെയ്തു.

English Summary: Madhu Mohan on the news about his death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS