ADVERTISEMENT

കണ്ണൂർ∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരം ഒരു സഭയുടെ മാത്രം പ്രശ്നമല്ലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. സഭാ സമരം മാത്രമായി മാറ്റുന്നതിൽ ദുഃഖമുണ്ട്. മത്സ്യത്തൊഴിലാളികളെ തീവ്രവാദികളും ഭീകരരുമായി ചിത്രീകരിക്കുന്നത് സമൂഹം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമരത്തിൽ തീവ്രവാദ സംഘടനകളുണ്ടെങ്കിൽ സർക്കാർ പ്രസ്താവനകൾ നടത്തുന്നതിനു പകരം അതിൽ നടപടിയാണ് സ്വീകരിക്കേണ്ടത്. വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ വർഗീയ പരാമർശം എതിർക്കപ്പെടേണ്ടതാണ്. പ്രശ്നം മുഖ്യമന്ത്രി പിണറായി വിജയൻ മുൻ കൈയെടുത്ത് പരിഹരിക്കണമെന്നും മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.

English Summary: Mar Joseph Pamplany on Vizhinjam Port Protest 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com