ബിജെപിക്കും കോൺഗ്രസിനും ഒറ്റ അധ്യക്ഷൻ ധാരാളം: പരിഹാസക്കുറിപ്പുമായി മന്ത്രി റിയാസ്

pa-mohammed-riyas
മുഹമ്മദ് റിയാസ്, കെ. സുധാകരൻ, കെ. സുരേന്ദ്രൻ (Screengrab: Manorama News)
SHARE

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമെതിരെ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക് പോസ്റ്റ്. സർക്കാരിനെതിരെ ഇരുവരും നടത്തിയ രൂക്ഷവിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരിഹാസമുനയുള്ള കുറിപ്പ്. സർക്കാരിനെ വലിച്ചു താഴെയിടുന്നതും വിമോചന സമരം നയിക്കുന്നതും അഭിമാനകരമായി കാണുന്ന രണ്ടു നേതാക്കളാണ് കെ.സുരേന്ദ്രനും കെ.സുധാകരനും. എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷൻമാർ? രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളമെന്നും മന്ത്രി കുറിച്ചു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എൽഡിഎഫ് സർക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാരിനെതിരെ രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിനെ ജനാധിപത്യവിരുദ്ധ രീതിയിൽ വലിച്ചു താഴെയിടാൻ ഉപയോഗിച്ച ആയുധം ആയിരുന്നു വിമോചന സമരം എന്നതിന് കാലവും ചരിത്രവും സാക്ഷി.

'സർക്കാരിനെ വലിച്ചു താഴെ ഇടുന്നതും' 

'വിമോചന സമരം നയിക്കുന്നതും ' 

അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാർ!! 

രണ്ടു പേർക്കും ഒരേ ഭാഷ,ഒരേ ശൈലി. 

എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷന്മാർ? രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളം. 

English Summary: Minister Mohammed Riyas slams K Surendran and K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS