കൊച്ചി∙ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ഹൈക്കോടതിയിൽ ശനിയാഴ്ച പ്രത്യേക സിറ്റിങ്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തുക.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികളിലേക്കാണ് ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചത്. വിജ്ഞാപനമനുസരിച്ച് അപേക്ഷകൻ കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണമെന്നാണ് വ്യവസ്ഥ. ഇത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയാണ് നാളെ പരിഗണിക്കുക.
English Summary: Special Sitting at Kerala high court on Sabarimala Priest issue