ADVERTISEMENT

തിരുവനന്തപുരം∙ സമരം ചെയ്യേണ്ട ഇടത്ത് സമരം ചെയ്യാനും മണ്ഡലം നോക്കേണ്ടപ്പോൾ അതു ചെയ്യാനും ഫുട്ബോൾ കാണേണ്ട സമയത്ത് ഫുട്ബോൾ കാണാനും ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനായ ജനപ്രതിനിധിയാണ് താനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. പ്രതിപക്ഷസമരങ്ങൾ നടക്കുമ്പോൾ ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ കാണാൻ പോയതിന്റെ പേരിൽ ഉണ്ടായ ആക്ഷേപങ്ങളോട് തലസ്ഥാനത്ത് പ്രതികരിക്കുകയായിരുന്നു ഷാഫി. 

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാൻ പോയതിനെതിരെ നേതാക്കൾ ദേശീയ നേതൃത്വത്തിന് കത്തെഴുതിയെന്നത് അറിയില്ല. ഒരാളില്ലെങ്കിൽ നിന്നുപോകുന്ന പ്രസ്ഥാനമല്ല യൂത്ത് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. അർജന്റീന ഫൈനലിൽ എത്തിയാൽ ഖത്തറിൽ പോയി കളി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിൽ നിന്ന് ഷാഫിയെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം വിവിധ ജില്ലകളിൽ നിന്ന് 20 ഓളം പേരാണ് അഖിലേന്ത്യ നേതൃത്വത്തിന് പരാതി നൽകിയത്. പ്രവർത്തകർ സർക്കാരിനെതിരെ സമരം ചെയ്ത് ജയിലിൽ കഴിയുമ്പോൾ പ്രസിഡന്റ് ഖത്തറിൽ ഉല്ലാസ യാത്ര നടത്തുകയാണെന്ന് പരാതികളിൽ പറയുന്നു.

English Summary: Shafi Parambil about Complaint over Qatar visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com