ADVERTISEMENT

ന്യൂഡൽഹി∙ പഞ്ചാബി ഗായകൻ സിദ്ധു മൂസ വാലയുടെ കൊലപാതകം ആസൂത്രണം ചെയ്ത കൊള്ളസംഘത്തലവൻ ഗോൾഡി ബ്രാർ യുഎസിൽ പിടിയിലായതായി റിപ്പോർട്ട്. നവംബർ 20ന് കലിഫോർണിയയിൽ ഇയാൾ പിടിയായിട്ടുണ്ടെന്നാണു വിവരം. കാനഡ ആസ്ഥാനമായാണ് ഗോൾഡി ബ്രാർ പ്രവർത്തിക്കുന്നത്.

യുഎസിലെ തീവ്രവാദവിരുദ്ധ നിയമപ്രകാരമാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വാർത്ത വിശ്വസിക്കുന്നില്ലെന്നും അധികൃതർ ഇതു സ്ഥിരീകരിക്കട്ടെയെന്നുമായിരുന്നു സിദ്ധുവിന്റെ പിതാവ് ബൽകൗർ സിങ്ങിന്റെ പ്രതികരണം.

മേയിലാണ് പഞ്ചാബിലെ മൻസയിൽ കാറിൽ യാത്ര ചെയ്തിരുന്ന സിദ്ധുവിനെ ഒരു സംഘം വെടിവച്ചു കൊന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഗോൾഡി ബ്രാർ ഏറ്റെടുത്തിരുന്നു. ലോറൻസ് ബിഷ്ണോയ് കൊള്ളസംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നയാളാണ് ബ്രാർ. പഞ്ചാബിലെ മുക്സർ സാഹിബ് സ്വദേശിയായ ഇയാൾ 2017ൽ സ്റ്റുഡന്റ് വീസയിലാണ് കാനഡയിൽ പ്രവേശിച്ചത്.

English Summary: Sidhu Moose Wala murder: 'Key accused Goldy Brar detained in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com