ബൈക്ക് നൽകിയില്ല; യുവാവിന് സുഹൃത്തിന്റെ ക്രൂരമർദനം: സിസിടിവി ദൃശ്യം പുറത്ത്

attack-thrissur
വൈശാഖ്,മിഥുനെ മർദിക്കുന്ന ദൃശ്യം (Screengrab: Manorama News)
SHARE

തൃശൂർ∙ ബൈക്ക് നൽകാത്തതിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ചു. നവംബർ 25ന് നടന്ന മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അഞ്ചേരി സ്വദേശി മിഥുനെ അഞ്ചേരി സ്വദേശി വൈശാഖ് ആണ് മർദിച്ചത്. ഒട്ടേറെ കേസുകളിൽ പ്രതിയായ വൈശാഖിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

കേരള വർമ കോളജിനു സമീപത്തുള്ള ഒരു മൊബൈൽഫോൺ സ്ഥാപനത്തിലായിരുന്നു സംഭവം ഉണ്ടായത്. മിഥുന്റെ ബൈക്ക് സുഹൃത്തായ വൈശാഖ് ചോദിച്ചപ്പോൾ കൊടുക്കാത്തതിന്റെ ദേഷ്യമാണ് മർദനത്തിൽ കലാശിച്ചത്. പതിവായി ക്രിമിനൽ സ്വഭാവം കാണിക്കുന്നയാളാണ് വൈശാഖ് എന്ന് പൊലീസ് പറയുന്നു. മർദനത്തിനുശേഷം മിഥുൻ ആശുപത്രിയിൽ ചികിത്സ തേടി. ഹിമോഫീലിയ രോഗി കൂടിയാണ് മിഥുൻ. സംഭവത്തിന്റെ പിറ്റേന്നു തന്നെ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് മർദനത്തിന്റെ തീവ്രത പുറംലോകം അറിഞ്ഞത്.

English Summary: Youth attacked in Thrissur, CCTV Footage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS