ADVERTISEMENT

ന്യൂഡല്‍ഹി∙ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) സൈബർ ആക്രമണത്തിനു പിന്നിൽ ചൈനീസ് ഗ്രൂപ്പുകളെന്ന് സംശയം. എംപറർ ഡ്രാഗൺഫ്ലൈ, ബ്രോൺസ്റ്റാർ ലൈറ്റ് എന്നീ ഗ്രൂപ്പുകളെയാണ് സംശയിക്കുന്നത്. ‘വന്നറെൻ’ എന്ന റാൻസംവെയർ ഉപയോഗിച്ച് ഹാക്കിങ് നടത്തിയെന്ന് കണ്ടെത്തൽ. എയിംസിലെ അഞ്ച് സെർവറുകളെ ആക്രമിച്ചു. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടെന്നാണ് വിവരം.

ഡൽഹി എയിംസിൽ നടന്ന സൈബർ ആക്രമണം ഗൂഢാലോചനയുടെ ഫലമാണെന്നും അതിനു പിന്നിൽ നിർണായക ശക്തികളുണ്ടെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. വൈറസ് ആക്രമണത്തെത്തുടർന്ന് 10 ദിവസമായി എയിംസ് സെർവറുകൾ പ്രവർത്തനരഹിതമാണ്. ഒപി, ലാബ്, ഐപി, അത്യാഹിത വിഭാഗങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ സെർവറുകളുടെ സഹായമില്ലാതെയാണു നടക്കുന്നത്.

English Summary: AIIMS Delhi cyber attack: 5 main servers hacked, China suspected to be involved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com