മകളെ ഉറക്കിക്കിടത്തി പങ്കാളിയെ കുത്തിക്കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കാനും നീക്കം?

manpreet-delhi
പ്രതി മൻപ്രീത് സിങ് അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം. Photo: Twitter
SHARE

ന്യൂഡൽഹി ∙ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാൽപത്തിയഞ്ചുകാരൻ അറസ്റ്റിൽ. വെസ്റ്റ് ഡൽഹിയിലെ ഗണേഷ് നഗറിൽ രേഖ റാണി (35) കൊല്ലപ്പെട്ട കേസിലാണ് ഒപ്പം താമസിച്ചിരുന്ന മൻപ്രീത് സിങ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം പഞ്ചാബിലേക്കു കടന്ന ഇയാൾ അവിടെനിന്നാണ് പിടിയിലായത്.

രേഖയുടെ പതിനാറുകാരിയായ മകൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം. മൃതദേഹം കഷ്ണങ്ങളാക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും മകൾ ഉണരുമെന്നു ഭയന്ന് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും ഡൽഹിയിൽ‌ നടന്ന ശ്രദ്ധ വാൽക്കർ‌ വധമാണ് മൻപ്രീതിനു പ്രേരണയായതെന്നും പൊലീസ് പറഞ്ഞു.

15 വർഷമായി മകൾക്കൊപ്പം രേഖ ഗണേഷ് നഗറിലെ വാടകവീട്ടിലാണ് താമസം. ഭാര്യയും രണ്ടു മക്കളുമുള്ള മൻപ്രീത് 2015 മുതലാണ് രേഖയ്ക്കൊപ്പം താമസമാക്കിയത്. ഭാര്യയോടും മക്കളോടും സംസാരിക്കുന്നതിൽനിന്നും അവരെ കാണാൻ പോകുന്നതിൽനിന്നും മൻപ്രീതിനെ രേഖ വിലക്കിയിരുന്നു. അതുകൊണ്ട് രേഖയെ ഒഴിവാക്കാൻ മൻപ്രീത് പദ്ധതിയിട്ടു. ഡിസംബർ ഒന്നിന് രാത്രി രേഖയുടെ മകളെ ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയ ശേഷം, നേരത്തേ വാങ്ങിവച്ച കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. രേഖയുടെ മുഖത്തും കഴുത്തിലും കുത്തേറ്റെന്നും വലതുകയ്യിലെ ഒരു വിരൽ ഛേദിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകൾ മൻപ്രീതിന്റെ പേരിലുണ്ട്.

Englsh Summary: Delhi Man Kills Live-In Partner, Tries To Chop Up Body: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS